കഞ്ചാവുമായി യുവാവ് പിടിയിൽ

Saturday 26 March 2022 1:49 AM IST

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 2.200 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.പട്ടാമ്പി പരുതൂർ കളത്തിൽ തൊടി ശ്രീജേഷാണ്( 39) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂടാൽ ഭാഗത്ത് വച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാൻ ശ്രമിച്ച ഇയാളെ തടഞ്ഞ് നിറുത്തി പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കഞ്ചാവ് വിൽപ്പനയ്ക്ക് പാലക്കാട്,​ കോഴിക്കോട് ജില്ലകളിൽ മുമ്പും കേസുകളുണ്ട്. എസ്. ഐ. ഷിജിൽ. ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരാണ് പിടികൂടിയത്.

Advertisement
Advertisement