റേഷൻ കടകൾ ഇന്ന് തുറക്കാൻ ഉത്തരവ്

Sunday 27 March 2022 2:10 AM IST

തിരുവനന്തപുരം: തിങ്കളും ചൊവ്വയും വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തള്ളിയ സാഹചര്യത്തിലാണ് ഉത്തരവ്. ഞായറിനു പകരം തിങ്കളും ചൊവ്വയും തുറക്കുമെന്നായിരുന്നു സംഘടകൾ അറിയിച്ചിരുന്നത്. സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ കടകൾ തുറക്കേണ്ടി വരും.

Advertisement
Advertisement