ആഘോഷമായി സ്വീകരണച്ചടങ്ങ്

Sunday 27 March 2022 3:32 AM IST

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ആസ്ഥാനത്ത് ഇന്നലെ നടന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും

വിദ്യാഭ്യാസ പുരസ്കാര വിതരണത്തിലും മൈക്രോഫിനാൻസ് വായ്പാ വിതരണ ചടങ്ങിലും നിറഞ്ഞുനിന്നത് ഉത്സവപ്രതീതി.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 422 വിദ്യാർത്ഥികൾക്കും നേരിട്ട് പുരസ്കാരവും കാഷ് പ്രൈസുകളും സമ്മാനിച്ചു. ഒന്നര മണിക്കൂറോളം നീണ്ടു ഈ ചടങ്ങ്. 66 ശാഖകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ പലരും വെള്ളാപ്പള്ളിയുടെ കാലിൽതൊട്ട് അനുഗ്രഹവും തേടി.

പാർവതി കുട്ടപ്പന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങിൽ പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി.

മൈക്രോഫിനാൻസ് സ്വയം സഹായ സംഘങ്ങൾക്കുള്ള 1.08 കോടി വായ്പയുടെ ചെക്ക് ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് രാജേഷ് പുരുഷോത്തമനും പാലാരിവട്ടം ബ്രാഞ്ച് മാനേജർ ആർ.രമേഷും ചേർന്ന് ജനറൽ സെക്രട്ടറിക്ക് കൈമാറി. തുടർന്ന് യൂണിയൻ ഭാരവാഹികൾ ചേർന്ന് സ്വർണമാലയും ഭീമൻ പുഷ്പഹാരവും വെള്ളാപ്പള്ളി നടേശനെ അണിയിച്ചു.

യൂണി​യനി​ലെ 66 ശാഖകൾ പൊന്നാട ചാർത്തിയും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.

യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​യംഗങ്ങളായ ടി​.കെ.പത്മനാഭൻ, കെ.പി​ ശി​വദാസ്, കെ.കെ മാധവൻ, എൽ സന്തോഷ്, ടി​.എം വിജയകുമാർ, യൂത്ത്മൂവ്മെന്റ് യൂണി​യൻ പ്രസിഡന്റ് വി​നോദ് വേണുഗോപാൽ, വനി​താ സംഘം ചെയർപേഴ്സൺ​ ഭാമ പത്മനാഭൻ, മൈക്രോ ഫി​നാൻസ് ചീഫ് കോ-ഓർഡി​നേറ്റർ ഗീത ദി​നേശൻ, സൈബർ സേന ചെയർമാൻ മനോജ് ബി​ന്ദു, വൈദി​കയോഗം പ്രസി​ഡന്റ് ശ്രീകുമാർ ശാന്തി​, എംപ്ളോയീസ് ഫോറം സെക്രട്ടറി​ പി​.മുരളീധരൻ, പെൻഷനേഴ്സ് ഫോറം പ്രസി​ഡന്റ് അഡ്വ.രാജൻ ബാനർജി​ എന്നി​വർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങുകൾ രണ്ടര മണിക്കാണ് സമാപിച്ചത്.

Advertisement
Advertisement