തൊഴിലാളി കൂട്ടായ്മയും പ്രകടനവും

Sunday 27 March 2022 3:44 AM IST

കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ജില്ലയുടെ വിവിധയിടങ്ങളിൽ തൊഴിലാളി കൂട്ടായ്മയും പ്രകടനവും നടക്കും. നാളെയും 29നും തൊഴിലാളികളുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. തുടർന്ന് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും.

കലൂരിൽ നടക്കുന്ന സമര കൂട്ടായ്മ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. കാക്കനാട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, ആലുവയിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു, ഇരുമ്പനത്ത് സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ.മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement