നിംസ് ഖാദി മൂവ്മെന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

Sunday 27 March 2022 1:54 AM IST

നെയ്യാറ്റിൻകര: ഖാദിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയിൽ സമ്പൂർണ ഖാദിവത്കരണ ഉദ്‌ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവ്വഹിച്ചു. ഇതോടെ നിംസ് മെഡിസിറ്റിയും കേരള ഗാന്ധിസ്മാരക നിധിയും സംയുക്തമായി നടത്തുന്ന പദ്ധതിയിൽ, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഖാദിവത്കൃത സ്വകാര്യ ആശുപത്രിയായി നിംസ് മെഡിസിറ്റി മാറി. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ ഗോപിനാഥൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ സംസാരിച്ചു. ഖാദി സന്ദേശം ഡോക്യുമെന്ററി പ്രകാശനം ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി.സി കബീർ വിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ സഹായ സ്‌കോളർഷിപ്പ് ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.ഗോപാലകൃഷ്ണൻ നായർ,

ബി ജയചന്ദ്രൻ നായർ, ഫാദർ ക്രിസ്തുദാസ്, നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി, ജനറൽ മാനേജർ ഡോ.കെ എ സജു, തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement