സർക്കാരിന്റെ ജനവിരുദ്ധത തുറന്ന് കാട്ടണം: ചെന്നിത്തല

Sunday 27 March 2022 12:42 AM IST

കോട്ടയം : ഇടതു സർക്കാരിനെതിരെ സമസ്ത മേഖലയിലും സമരം നടത്തി ജനവിരുദ്ധത തുറന്നു കാട്ടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ 37-ാം സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി.
പൊതുസമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.ആർ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

 കെ​-​റെ​യി​ലി​ൽ​ ​അ​ടി​മു​ടി ദു​രൂ​ഹ​ത​:​ ​സ​തീ​ശൻ

​കെ​-​റെ​യി​ൽ​ ​സം​ബ​ന്ധി​ച്ച് ​ആ​ശ​യ​ക്കു​ഴ​പ്പ​വും​ ​ദു​രൂ​ഹ​ത​യും​ ​തു​ട​രു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​ആ​രാ​ണ് ​ക​ല്ലി​ടു​ന്ന​തെ​ന്ന് ​പോ​ലും​ ​സ​ർ​ക്കാ​രി​ന് ​പ​റ​യാ​നാ​കു​ന്നി​ല്ല.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ബ​ഫ​ർ​ ​സോ​ൺ​ ​ഇ​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​കെ​-​റെ​യി​ൽ​ ​എം.​ഡി​ ​തി​രു​ത്തി.​ 64,000​ ​കോ​ടി​ ​ചെ​ല​വെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞ​ത് 80,000​ ​കോ​ടി​ ​എ​ന്നാ​ണ്.​ ​ഏ​താ​ണ് ​ശ​രി​?​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​​​ഷ​ന് ​ന​ൽ​കി​യ​ ​ക​ണ​ക്കി​ലെ​ 32​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ത്ത് ​അ​ഞ്ചു​ ​കോ​ടി​യി​ലേ​ക്ക് ​എ​ങ്ങ​നെ​ ​എ​ത്തി​യെ​ന്ന് ​സ​ജി​​​ ​ചെ​റി​​​യാ​ൻ​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ബ​സ് ​സ​മ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement