വിവർത്തകൻ പ്രൊഫ.പി.മാധവൻപിള്ള അന്തരിച്ചു

Sunday 27 March 2022 12:23 AM IST

ചങ്ങനാശേരി : മറാത്തി എഴുത്തുകാരൻ വി.എസ്.ഖണ്ഡേക്കറുടെ വിഖ്യാത നോവൽ യയാതിയടക്കം നിരവധി ഹിന്ദിസാഹിത്യരചനകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ റിട്ട.പ്രൊഫസർ പെരുന്ന കൃഷ്ണഭവൻ കളത്തിൽ പി.മാധവൻപിള്ള (81) അന്തരിച്ചു. അർബുദബാധിതനായി പെരുന്ന എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. മികച്ച വിവർത്തകനുള്ള കേന്ദ്ര - കേരള സാഹിത്യഅക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷനായിരുന്നു. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലും,​ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലും ഹിന്ദിവിഭാഗം മേധാവിയായിരുന്നു. കളത്തിൽ കുടുംബാംഗമായ ടി.യമുനയാണ് ഭാര്യ. മക്കൾ : എം.വിദ്യ (അദ്ധ്യാപിക ഫാക്ട് സ്കൂൾ ഉദ്യോഗമണ്ഡൽ), പരേതനായ സുദീപ്. മരുമക്കൾ : വി.മുരളി (എൻജിനിയർ), രാജലക്ഷ്മി സുദീപ് (കോ - ഓപ്പറേറ്റീവ് ഇൻസപെക്ടർ,ചങ്ങനാശേരി). സംസ്കാരം ഇന്ന് 3 ന് പെരുന്നയിലെ വീട്ടുവളപ്പിൽ.