മേജർ ജനറൽ അലോക് ബെരി എൻ.സി.സി കേരള മേധാവി

Sunday 27 March 2022 12:30 AM IST

തിരുവനന്തപുരം: മേജർ ജനറൽ അലോക് ബെരി എൻ.സി.സി കേരളാ- ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറലായി തിരുവനന്തപുരം എൻ.സി.സി ആസ്ഥാനത്ത് ചുമതയേ​റ്റു. നാഗ്പൂരിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയുടെ കമാൻഡന്റ് ആയിരുന്നു. പൂനെയിൽ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1987ൽ കരസേനയുടെ ഭാഗമായ ആർട്ടിലിറി റജിമെന്റിൽ കമ്മിഷൻ ചെയ്തു. വിവിധ പരിശീലന കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു.

Advertisement
Advertisement