ചൈനയിലേക്ക് കയറ്റുമതി കൂടി; ഇറക്കുമതി കുറഞ്ഞു

Monday 28 March 2022 3:10 PM IST

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറഞ്ഞുവെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ പാർലമെന്റിൽ വ്യക്തമാക്കി. 7,​031 കോടി ഡോളറായിരുന്നു 2018-19ൽ ഇറക്കുമതി. 2020-21ൽ ഇത് 6,​521 കോടി ഡോളറിലേക്ക് താഴ്‌ന്നു. 7.6 ശതമാനമാണ് കുറവ്.

ഇക്കാലയളവിൽ ചൈനയിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 1,​675 കോടി ഡോളറിൽ നിന്ന് 26 ശതമാനം ഉയർന്ന് 2,​118 കോടി ഡോളറിലെത്തി. ഇന്ത്യയെ ഉത്പാദന (മാനുഫാക്‌ചറിംഗ്)​ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 14 മേഖലകൾക്ക് പ്രാമുഖ്യം നൽകി കേന്ദ്രം നടപ്പാക്കുന്ന പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ)​ സ്കീമാണ് ചൈനയോടുള്ള ഇറക്കുമതി ആശ്രയത്വം കുറയാനും കയറ്റുമതി ഉയരാനും സഹായിച്ചത്.

Advertisement
Advertisement