കൊച്ചിയിലും ഒട്ടും കുറയാതെ ജാഗ്രത

Monday 28 March 2022 12:35 AM IST

കൊ​ച്ചി​:​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​വീ​ർ​പ്പു​മു​ട്ടി​യ​ ​ശ്രീ​ല​ങ്ക​യി​ൽ​ ​നി​ന്ന് ​അ​ഭ​യാ​ർ​ത്ഥി​ക​ൾ​ ​രാ​ജ്യ​ത്തേ​ക്ക് ​ക​ട​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​വെ​ന്ന​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ​കൊ​ച്ചി​ ​തീ​ര​വും​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​യി​ൽ.​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സും​ ​കോ​സ്റ്റ് ​ഗാ​ർ​ഡു​മാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ന് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യു​ള്ള​ ​മു​ന്ന​റി​യി​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​കൊ​ച്ചി​തീ​ര​മാ​കെ​ ​നി​രീ​ക്ഷ​ണ​ ​വ​ല​യ​ത്തി​ലാ​ണെ​ന്നും​ ​ഇ​തു​വ​രെ​ ​ഒ​രു​ ​കേ​സും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​രാ​മേ​ശ്വ​ര​ത്ത് 16​ ​പേ​ര​ട​ങ്ങു​ന്ന​ ​ശ്രീ​ല​ങ്ക​ൻ​ ​അ​ഭ​യാ​ർ​ത്ഥി​ ​സം​ഘം​ ​എ​ത്തി​യി​രു​ന്നു.​ ​ഏ​ക​ദേ​ശം​ ​ര​ണ്ടാ​യി​രം​ ​പേ​ര​ട​ങ്ങു​ന്ന​ ​സം​ഘം​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​പാ​ലാ​യ​നം​ ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങി​ ​നി​ൽ​ക്കു​ന്ന​താ​യാ​ണ് ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​‌​ർ​ട്ട്.​ ​പാ​ച​ക​വാ​ത​ക​മോ​ ​വൈ​ദ്യു​തി​യോ​ ​ല​ഭി​ക്കാ​തെ​ ​ന​ട്ടം​ ​തി​രി​യു​ക​യാ​ണ് ​ശ്രീ​ല​ങ്ക​ൻ​ ​ജ​ന​ത.
​ ​ബോ​ട്ടു​ക​ളും​ ​
നി​രീ​ക്ഷ​ണ​ത്തിൽ
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​പോ​കു​ന്ന​തും​ ​വ​രു​ന്ന​തു​മാ​യ​ ​എ​ല്ലാ​ ​ബോ​ട്ടു​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​ക​യാ​ണ്.​ ​ശ്രീ​ങ്ക​യി​ൽ​ ​നി​ന്ന് ​ബോ​ട്ടു​ക​ളി​ലെ​ത്താ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ലാ​ണി​ത്.​ ​കൊ​ച്ചി​ ​തീ​ര​ദേ​ശ​ത്തെ​ ​എ​ല്ലാ​ ​ഹാ​ർ​ബ​റു​ക​ളും​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​നും​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
​ ​ക​ട​ലോ​ര​ ​
ജാ​ഗ്ര​ത​ ​സ​മി​തി
തീ​ര​ദേ​ശ​ത്ത് 31​ഇ​ട​ങ്ങ​ളി​ലാ​ണ് ​അ​താ​ത് ​ബീ​റ്റ് ​ഓ​ഫീ​സ​‌​ർ​മാ​‌​‌​ർ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​കോ​സ്റ്റ​ൽ​ ​​ ​തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ​രൂ​പീ​ക​രി​ച്ച​ ​ക​ട​ലോ​ര​ ​ജാ​ഗ്ര​താ​ ​സ​മി​തി​യും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​മു​ന്നി​ലു​ണ്ട്.​ ​അ​താ​ത് ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​യൂ​ണി​റ്റു​ക​ളാ​ണ് ​പൊ​ലീ​സി​ന് ​സ​ഹാ​യ​മാ​യി​ ​മു​ന്നി​ലു​ള്ള​ത്.
തീ​ര​ദേ​ശം​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ 24​മ​ണി​ക്കൂ​റും​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​ന്നു​ണ്ടെന്ന് കോ​സ്റ്റ​ൽ​ ​സി.ഐ പറഞ്ഞു.

Advertisement
Advertisement