കെ റെയിൽ: കോടതിയെ സമീപിക്കുമെന്ന് സമരസമിതി

Monday 28 March 2022 12:02 AM IST
കെ റെയിൽ

കോഴിക്കോട്: കെ റെയിലിന്റെ പേരിൽ നിയമ വിരുദ്ധമായി വീടുകളിൽ കയറി കുറ്റികൾ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി.

ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ പോകുന്നത് സൗത്ത് നിയോജക മണ്ഡലത്തിലായിരിക്കെ മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ നിലപാട് വ്യക്തമാക്കണമെന്നും വെസ്റ്റ് കല്ലായി കെ റെയിൽ വിരുദ്ധ സമര സമിതി യോഗം ആവശ്യപ്പെട്ടു. കെ കൗൺസിലർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ.പി. ജാഫർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, ഫൈസൽ പള്ളിക്കണ്ടി, വി.റാസിക്, ബ്രസീലിയ ശംസുദ്ദീൻ, എം.പി.സക്കീർ, പ്രശാന്ത് കളത്തിങ്ങൽ, എ.ടി.മൊയ്തീൻ കോയ, ഒ.മമ്മദ്, എം.ടി.സിദീഖ് ഐ.പി. ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു. കൺവീനർ ഇ.പി. അശറഫ് സ്വാഗതവും എം.അയൂബ് നന്ദിയും പറഞ്ഞു.റെയിൽ വിരുദ്ധ ജനകീയ കുടുംബ കൺവൻഷൻ മാർച്ച് 29 ന് വൈകീട്ട്. 4.30 ന് സി.സി ഹാളിൽ നടക്കും.

Advertisement
Advertisement