ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല: ഈ വർഷം12 ബിരുദ, 5 പി.ജി കോഴ്സുകൾ

Monday 28 March 2022 12:26 AM IST

83.49 കോടിയുടെ ബഡ്ജറ്റ്

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, 2022-23 സാമ്പത്തിക വർഷം 83,49,00,000 രൂപ വരവും 90,58,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു.

സർവകലാശാലയിൽ ഈ വർഷം ഫിലോസഫി ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ് അടക്കം 12 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിക്കും. ആഗസ്റ്റിൽ അഡ്മിഷൻ ആരംഭിക്കും. സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തുന്ന ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി അവയുടെ പഠനസാമഗ്രികളും സിലബസും യു.ജി.സിയുടെ അംഗീകാരത്തിന് സമർപ്പിക്കും. ഇതിനായി 1.50 കോടി രൂപ നീക്കിവച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷ ഉടൻ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സഹകരണ സ്ഥാപന പ്രതിനിധികൾക്കുള്ള കോഴ്സ്, ചലച്ചിത്ര നിർമ്മാണത്തിൽ ഡിപ്ലോമ കോഴ്സ്, ചലച്ചിത്രാസ്വാദനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ഈ വർഷം ആരംഭിക്കും. രാജ്യത്തെയും വിദേശത്തെയും സർവകലാശാലകൾ നടത്തുന്ന കോഴ്സുകൾ ഇവിടെ ആരംഭിക്കുന്നത് സംബന്ധിച്ച പഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും. ഇതിനായി 10 ലക്ഷം വകയി​രുത്തി​.

സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണം ഈ വർഷ ആരംഭിക്കും. ഇതിനായി കൊല്ലം നഗരത്തിൽ 10 മുതൽ 20 ഏക്കർ വരെ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. സ്ഥലത്തിനായി 35 കോടിയും കെട്ടിട നിർമ്മാണത്തിന് ആദ്യഗഡുവായി 10 കോടിയും വകയിരുത്തി.

□ മറ്റ് വകയിരുത്തലുകൾ

 വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാഡമിക് ബ്ലോക്കിലെ ലൈബ്രറിക്ക് ഒരു കോടി, കമ്പ്യൂട്ടർ സെന്ററിന് 40 ലക്ഷം, വെ‌ർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരു കോടി, റിപ്രോഗ്രഫിക് സെന്ററിന് 50 ലക്ഷം, കമ്പ്യൂട്ടർവത്കരണത്തിന് 40 ലക്ഷം

 തലശ്ശേരി ബ്രണ്ണൻ കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, തൃപ്പൂണിത്തുറ ഗവ കോളേജ് എന്നിവിടങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളുടെ വികസനത്തിന് 1.60 കോടി

 ശ്രീനാരായണ ഗുരു അന്തർദേശീയ സെമിനാർ- 10 ലക്ഷം

 കോഴ്സുകളെ കുറിച്ചുള്ള അന്വേഷണം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഓൺലൈനാക്കുന്ന അതിനൂതന സോഫ്റ്റ്‌വെയറിനായി 2 കോടി

ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാല ആ​സ്ഥാ​ന​ത്തി​ന് ​മാ​സ്റ്റ​ർ​ ​പ്ലാൻ

□​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ന​വോ​ത്ഥാ​ന​ ​മ്യൂ​സി​യം
കൊ​ല്ലം​:​ ​ന​ഗ​ര​ ​ഹൃ​ദ​യ​ത്തി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ആ​സ്ഥാ​ന​ത്തി​ന് ​ഉ​ട​ൻ​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കും.​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​വും​ ​ഫി​നാ​ൻ​സ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​റു​മാ​യ​ ​അ​ഡ്വ.​ ​ബി​ജു​ ​കെ.​ ​മാ​ത്യു​ ​ഇ​ന്ന​ലെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റി​ൽ​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കാ​ൻ​ 75​ ​ല​ക്ഷം​ ​രൂ​പ​ ​പ്ര​ഖ്യാ​പി​ച്ചു.
ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ബ്ലോ​ക്ക്,​ ​അ​ക്കാ​ഡ​മി​ക്ക് ​ബ്ലോ​ക്ക് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​സെ​ന്റ​ർ,​ ​വെ​ർ​ച്വ​ൽ​ ​സ്റ്റു​ഡി​യോ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​യൂ​ണി​റ്റ്,​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ന​വോ​ത്ഥാ​ന​ ​മ്യൂ​സി​യം,​ ​പ​ബ്ലി​ക്കേ​ഷ​ൻ​ ​ഡി​വി​ഷ​ൻ,​ ​കാ​യി​ക​ ​വി​നോ​ദ​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ,​ ​സ്റ്റാ​ഫു​ക​ൾ​ക്കു​ള്ള​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​കോം​പ്ല​ക്സ്,​ ​ഹോ​സ്റ്റ​ൽ,​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ബം​ഗ്ലാ​വ്,​ ​ഓ​ഡി​റ്റോ​റി​യം,​ ​തീ​യേ​റ്റ​ർ,​കാ​ന്റീ​ൻ,​ ​സ​ന്ദ​ർ​ശ​ക​ ​ഗാ​ല​റി,​ ​ഗ​സ്റ്റ് ​ഹൗ​സ് ​എ​ന്നി​വ​ ​ഉ​ണ്ടാ​കും.

വ​മ്പ​ൻ​ ​ലൈ​ബ്ര​റി


പു​സ്ത​ക​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​ഉ​ള്ള​ട​ക്ക​ത്തി​ലും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ലൈ​ബ്ര​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വ​ള​പ്പി​ൽ​ ​സ്ഥാ​പി​ക്കും.​ ​ഇ​വി​ടെ​ ​നി​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​മാ​ത്ര​മ​ല്ല,​ ​കൊ​ല്ല​ത്തെ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​പു​സ്ത​ക​മെ​ടു​ക്കാം.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​കൃ​തി​ക​ളും​ ​പ​ഠ​ന​ങ്ങ​ളും​ ​അ​ട​ങ്ങു​ന്ന​ ​പ്ര​ത്യേ​ക​ ​ഗ്ര​ന്ഥ​ശേ​ഖ​രം​ ​ലൈ​ബ്ര​റി​യി​ൽ​ ​ഒ​രു​ക്കും.​ ​ലോ​ക​ത്തി​ന്റെ​ ​ഏ​ത് ​ഭാ​ഗ​ത്തി​രു​ന്നും​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഇ​വി​ട​ത്തെ​ ​ലൈ​ബ്ര​റി​യി​ലെ​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ക്കാം.

പൈ​തൃ​ക​ ​ഗ​വേ​ഷ​ണം
കൊ​ല്ല​ത്തി​ന്റെ​ ​പൗ​രാ​ണി​ക​ത​യും​ ​പാ​ര​മ്പ​ര്യ​വും​ ​വെ​ളി​ച്ച​ത്ത് ​കൊ​ണ്ട് ​വ​രാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തും.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ 1905​ ​ലെ​ ​സാം​സ്‌​കാ​രി​ക,​ ​വ്യാ​വ​സാ​യി​ക​ ​ഫെ​സ്റ്റ്,​ ​അ​യ്യ​ങ്കാ​ളി​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ക​ല്ലു​മാ​ല​ ​സ​മ​രം,​ ​പ്രാ​ക്കു​ളം​ ​വി​ളം​ബ​രം​ ​തു​ട​ങ്ങി​ ​ന​വോ​ത്ഥാ​ന​ ​യാ​ത്ര​യി​ലെ​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​ആ​ഴ​ത്തി​ലു​ള്ള​ ​ക​ണ്ടെ​ത്ത​ലാ​ണ് ​ല​ക്ഷ്യം.

Advertisement
Advertisement