ഇന്ധനവില വർദ്ധന: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

Monday 28 March 2022 10:46 PM IST

തിരുവനന്തപുരം: പാചകവാതക, ഇന്ധന വില വർദ്ധനയ്ക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

'മെഹംഗൈ മുക്ത് ഭാരത് അഭിയാൻ' എന്ന പേരിൽ മൂന്ന് ഘട്ടമായി രാജ്യത്തുടനീളം എ.ഐ.സി.സി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്.

വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഈ മാസം 31ന് രാവിലെ 11ന് ഗ്യാസ് സിലിണ്ടർ, ഇരുചക്രവാഹനങ്ങൾ എന്നിവയിൽ മാലചാർത്തി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഏപ്രിൽ 4ന് ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ 7 ന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ തലസ്ഥാനത്തും ധർണയും മാർച്ചും നടത്തുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement