കണയം ശാഖ വാർഷിക പൊതുയോഗം

Tuesday 29 March 2022 1:13 AM IST

ഷൊർണൂർ: എസ്.എൻ.ഡി.പി യോഗം കണയം ശാഖ വാർഷിക പൊതുയോഗവും കുടുംബയോഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബി.വിജയകുമാർ, വനിത സംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രത്നകുമാരി, ശാഖ സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ, കെ.ബാബു ശങ്കർ, സുമ സുബ്രഹ്മണ്യൻ, അനിൽ രാജ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement