ബിരുദ പ്രവേശന പരീക്ഷ രണ്ടുതവണ നടത്തും

Thursday 31 March 2022 12:00 AM IST

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ രണ്ടു തവണ നടത്താൻ ആലോചനയുണ്ടെന്ന് യു.ജി.സി ചെയർമാൻ എം.ജഗദീഷ് കുമാർ പറഞ്ഞു. ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് അടക്കമുള്ള സ്വകാര്യ സർവകലാശാലകളും പൊതുപ്രവേശന പരീക്ഷയുടെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡു കാലത്ത് ഗവേഷണ പഠനത്തിനു ചേരാൻ സാധിക്കാത്തത് പരിഗണിച്ച് മൂന്നു വർഷ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്) ജേതാക്കൾക്ക് ലഭിക്കുന്ന ഇ-സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടാൻ യു.ജി.സി തീരുമാനിച്ചു. ഏതൊക്കെ വർഷങ്ങളിലെ ജെ.ആർ.എഫ് ജേതാക്കൾക്കാണ് ഇളവെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഉടനുണ്ടാകും.

Advertisement
Advertisement