കുസാറ്റിൽ ശില്പശാല
Thursday 31 March 2022 12:42 AM IST
കളമശേരി: കുസാറ്റിലെ യൂത്ത് വെൽഫെയർ ഡിപ്പാർട്ട്മെന്റും സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസും സംയുക്തമായി “കേരള യുവതയും തൊഴിൽ വിപണിയും: ലിംഗപരമായ അവലോകനം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല വൈസ് ചാൻസിലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി ന്യൂഡൽഹി പ്രൊഫസർ ഡോ. ജയൻ ജോസ് തോമസ് യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി. കെ ബേബി, സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ ഡോ. എൻ. അജിത് കുമാർ, ഡോ. പാർവതി സുനൈന എന്നിവർ സംസാരിച്ചു.