നവീകരിച്ച അടൂർ - മണ്ണടി റോഡ് ഉദ്ഘാടനം ഇന്ന്

Wednesday 30 March 2022 10:55 PM IST

അടൂർ : സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ 51 റോഡുകളുടെ നവീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കും. ഇൗപദ്ധതിയിൽപ്പെടുത്തി നവീകരിച്ച അടൂർ - മണ്ണടി റോഡിന്റെ ഉദ്ഘാടനം മണ്ണടി മുടിപ്പുര ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ശിലാഫലകം അനാഛാദനം ചെയ്യും. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാദേവികുഞ്ഞമ്മ, സി. കൃഷ്ണകുമാർ, കടമ്പനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീയങ്ക പ്രതാപ്, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, പറക്കോട് ബ്ളോക്ക് പഞ്ചായത്തംഗം എസ്. ഷിബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി. പ്രസന്നകുമാരി, സി. പി. എം ജില്ലാ സെക്രട്ടറികെ. പി. ഉദയഭാനു, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, ഡി. സി. സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ബി. ഹർഷകുമാർ, ടി. ഡി. ബൈജു, അഡ്വ. എസ്. മനോജ്, അരുൺ കെ. എസ്. മണ്ണടി, ഏഴംകുളം നൗഷാദ്, അടൂർ നൗഷാദ്, സജു മിഖായേൽ, സാബുഖാൻ, കെ. ആർ. ചന്ദ്രമോഹൻ, കെ. സാജൻ, ജി. മോഹനേന്ദ്രകുറുപ്പ്, ബി. വിനു തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement