കോന്നി ടൗണിൽ ഗതാഗതകുരുക്ക്

Wednesday 30 March 2022 10:59 PM IST

കോന്നി: കോന്നി ടൗണിൽ ഇന്നലെ അനുഭവപ്പെട്ടത് വലിയ തിരക്ക്. പുനലൂർ- മുവാറ്റുപുഴ സംസ്ഥാനപാതയിൽ എലിയറയ്ക്കൽ മുതൽ മാമൂട് വരെയും തണ്ണിത്തോട് റോഡിൽ പൊലീസ് സ്റ്റേഷന് മുൻപിൽ വരെയും, ചന്ദനപ്പള്ളി റോഡിൽ താലൂക്ക് ആശുപത്രിയുടെ മുൻപിൽ വരെയും വാഹങ്ങളുടെ നിര നീണ്ടു. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. . പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയുടെ പണികൾ നടക്കുന്നതിനാൽ ഗതാഗത തടസം വർദ്ധിച്ചു .പലയിടത്തും വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പൊലീസിന്റെ സേവനം ഇല്ലായിരുന്നു

Advertisement
Advertisement