തിരുമൂലപുരം - കറ്റോട് റോഡ് ഉദ്ഘാടനം ഇന്ന്

Wednesday 30 March 2022 11:00 PM IST

തിരുവല്ല: രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച തിരുമൂലപുരം - കറ്റോട് റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നടക്കും. സംസ്ഥാനത്തെ 51 റോഡുകളുടെ ഉദ്ഘാടനത്തോടൊപ്പമാണ് ഈ റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യഷനാകും. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതം പറയും. തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. അസി. എക്സിക്യൂട്ടീവ് എൻജിനീയർ മോളമ്മ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.
മൂന്ന് കിലോമീറ്റർ ദൂരത്തിലും 5.5 മീറ്റർ വീതിയിലും മൂന്നു കോടി രൂപ ചെലവിട്ട് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് പുനർനിർമ്മിച്ചത്. എം.സി. റോഡിനെയും ടി.കെ. റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് തിരുവല്ല നഗരത്തിലെ തിരക്കിൽപ്പെടാതെ യാത്രചെയ്യാൻ ജനങ്ങൾക്ക് സഹായകമാണ്. മൂവാറ്റുപുഴ രാജേഷ് മാത്യു ആൻഡ് കമ്പനിക്കായിരുന്നു റോഡിന്റെ നിർമ്മാണ ചുമതല.

Advertisement
Advertisement