തീരദേശ കപ്പൽ സർവീസ് കുടിശ്ശിക; 71 ലക്ഷം നൽകുമെന്ന് മന്ത്രി ദേവർകോവിൽ

Thursday 31 March 2022 12:00 AM IST

തിരുവനന്തപുരം: തീരദേശ കപ്പൽ സർവീസ് നടത്തിയിരുന്ന ജെ.എം ബക്‌സി ഗ്രൂപ്പിന് നൽകാനുളള 71 ലക്ഷം രൂപ വേണ്ടിവന്നാൽ മാരിടൈം ബോർഡിന്റെ ജനറൽ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

കപ്പലിന്റെ അറ്റകുറ്റപ്പണി കാരണമാണ് സർവീസ് താത്കാലികമായി നിറുത്തിയത്.

'തീരദേശ കപ്പൽ സർവീസ് ഒമ്പതാം മാസം മരണത്തിലേക്ക്" എന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സി.എച്ച് 8 കപ്പലിന് പകരം കൂടുതൽ ക്ഷമതയുള്ള സി.എച്ച് 7 സർവീസിനയക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ അവസാന വാരം രണ്ടാമത്തെ കപ്പൽ സർവീസാരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെ ആഴം നിലനിറുത്താൻ ഡ്രഡ്‌ജിംഗ് നടത്തും. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാരിടൈം ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement