ബി.ജെ.പിയുടെ കെ. റെയിൽ വിരുദ്ധ യാത്രയ്ക്ക് തുടക്കം

Thursday 31 March 2022 2:08 AM IST
ബി.ജെ.പി

പരപ്പനങ്ങാടി: ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് നയിക്കുന്ന കെ. റെയിൽ വിരുദ്ധയാത്രയ്ക്ക് തുടക്കമായി. അരിയല്ലൂരിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ രവി തേലത്തിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

പരപ്പനങ്ങാടിയിൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. സ്ഥലത്ത് കുറ്റി നാട്ടപ്പെട്ടവർ മാത്രമല്ല,​ 13 ലക്ഷത്തോളം ആളുകൾ കെ. റെയിലിന്റെ ഇരകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കെ.റെയിൽ വരുമ്പോൾ ഇല്ലാതാവുക നാട്ടിൻപുറങ്ങളിലെ അയൽപക്ക സൗഹ്യദങ്ങളാണ്. ജനങ്ങളുടെ മനസ്സിലാണിവർ മതിൽ കെട്ടുന്നത്. ഈ സമരത്തെ എതിർക്കുന്നവരെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കാനാണ് സർക്കാരിന്റെ ശ്രമം. - അദ്ദേഹം പറഞ്ഞു. കെ.റെയിൽ വിരുദ്ധ സമരത്തിന് പരപ്പനങ്ങാടിയിൽ നേതൃത്വം നൽകിയ ബി.ജെ. പി കൗൺസിലർമാരെയും മഹിളാ മോർച്ച നേതാക്കളെയും ആദരിച്ചു. ജാഥ ഇന്ന് താനൂരിൽ ആരംഭിച്ച് തിരൂരിൽ സമാപിക്കും.

Advertisement
Advertisement