മധുപാൽ ചുമതലയേറ്റു
Thursday 31 March 2022 2:28 AM IST
തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ ചുമതലയേറ്റു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാ മിഷൻ ആശുപത്രിക്കു സമീപത്തെ ബോർഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചുമതലയേറ്റത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗമായിരുന്നു മധുപാൽ. കേരള ചലച്ചിത്ര അക്കാഡമി, ഫോക് ലോർ അക്കാഡമി എന്നിവയിൽ അംഗമായിരുന്നു.