അബ്ബാസലി ശിഹാബ് തങ്ങൾ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

Saturday 02 April 2022 1:25 AM IST

മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. ഇന്നലെ മലപ്പുറത്ത് ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സാദിഖലിയുടെ സഹോദരനാണ്. ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്ന് ജില്ലാ പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. ആ ഒഴിവിലാണ് അബ്ബാസലി ജില്ലാ പ്രസിഡന്റാവുന്നത്.

ലീഗ് മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ അഞ്ചാമത്തെ മകനാണ് അബ്ബാസലി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി. ഭാര്യ:സജ്‌ന സഖാഫ്. മക്കൾ: റാജിഹ്, റസാൻ, സിദ്ഖ്, ആഹിൽ, ഹിൽയ.


'

Advertisement
Advertisement