പത്തനംതിട്ടയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ച് കൊച്ചിയിലെ പിള്ളേർ

Sunday 03 April 2022 12:02 AM IST

കൊച്ചി: പത്തനംതിട്ടക്കാർക്ക് അസൂയാവഹമായ നേട്ടം കൈവരിച്ച് മുന്നേറുകയാണ് എറണാകുളത്തെ പിള്ളേർ. എം.ജി സ‌ർവകലാശാല കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ പോയിന്റ് നില എടുത്താൽ എറണാകുളത്തെ കോളേജുകളാണ് മുന്നിൽ. ഏത് മത്സരത്തിന്റെ വിധി എടുത്താലും അതിൽ എറണാകുളത്തെ കോളേജ് ഉണ്ടാകും. കലോത്സവത്തിന് റോഡിലിറങ്ങി പിരിവെടുത്ത് പത്തനംതിട്ടയ്ക്ക് വണ്ടികേറിയ മഹാരാജാസ് പിള്ളേർ ഇത്തവണ മികച്ച നേട്ടമാണ് നേടിയിരിക്കുന്നത്. ഇന്നലെ നടന്ന തിരുവാതിര മത്സരത്തിൽ രണ്ടാം സ്ഥാനം, സംഘഗാനം, ഭരതനാട്യം (ആൺ) ഒന്നം സ്ഥാനം, അക്ഷര ശ്ലോകത്തിൽ രണ്ടാം സ്ഥാനം... ഇങ്ങനെ നീളുന്നു മഹാരാജാസിന്റെ മേൽകോയ്മ. അക്ഷരശ്ലോകം ഒന്നാം സ്ഥാനം, കഥകളിക്ക് രണ്ടാം സ്ഥാനം, കേരളനടനം രണ്ടാം സ്ഥാനം എന്നിങ്ങനെയാണ് തേവര എസ്.എച്ച് കോളേജിന്റെ പോയിന്റ് നില. കഥകളി ഒന്നാം സ്ഥാനം, ഭരതനാട്യം (ട്രാൻസ്ജൻഡർ) ഒന്നാം സ്ഥാനം, തിരുവാതിര മൂന്നാം സ്ഥാനം, കേരളനടനം മൂന്നാം സ്ഥാനം, സംഘഗാനം മൂന്നാം സ്ഥാനം, ഭരതനാട്യം (ആൺ) രണ്ടാം സ്ഥാനം എന്നിങ്ങനെയാണ് ആർ.എൽ.വി സംഗീത കോളേജിന്റെ പോയിന്റ് നില. തിരുവാതിര ഒന്നാം സ്ഥാനം, സംഘഗാനം മൂന്നാം സ്ഥാനം എന്നിങ്ങനെ ആലുവ സെന്റ് സേവ്യേഴ്സ് കോളേജും പിറകിലുണ്ട്.

Advertisement
Advertisement