സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുന്നു: മുഖ്യമന്ത്രി

Sunday 10 April 2022 12:01 AM IST

തിരുവനന്തപുരം: സിവിൽ സർവീസിനെയും പൊതുമേഖലയെയും വെട്ടിച്ചുരുക്കാൻ രാജ്യത്തുടനീളം നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ 58-ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിനെ നല്ല രീതിയിൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇതിനുള്ള ബദൽ നയങ്ങളുമായി മുന്നോട്ടുപോകും.

ക്ഷേമപദ്ധതികൾ തകർക്കാൻ രാജ്യത്ത് ശ്രമം നടക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതം വെട്ടിക്കുറയ്‌ക്കുകയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. അതിനാൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിച്ചാലും പരിമിതികളുണ്ട്. നികുതി ചുമത്താൻ സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാൽ തനത് വരുമാനവും കുറവാണ്. ബഡ്‌ജറ്റ് വിഹിതം ഉപയോഗിച്ച് ഇത്തരം വികസന പ്രവർത്തനങ്ങൾ നടത്താനും പരിമിതിയുണ്ട്. എന്നിട്ടും വികസന പദ്ധതികൾ നടപ്പാക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് സിവിൽ സർവീസിന്റെ വലിയ പിന്തുണയുണ്ട്. കുറ്റമറ്റ രീതിയിൽ ഇത് തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​ ​എം.​വി.​ശ​ശി​ധ​ര​നെ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എം.​എ.​അ​ജി​ത് ​കു​മാ​റി​നെ​യും​ 58​-ാം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​എ​ൻ.​നി​മ​ൽ​രാ​ജാ​ണ് ​ട്ര​ഷ​റ​ർ.​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യി​ ​ടി.​പി.​ഉ​ഷ,​​​ ​ബി.​അ​നി​ൽ​കു​മാ​ർ​ ​(​കൊ​ല്ലം​)​​,​​​ ​ബി.​ ​അ​നി​ൽ​കു​മാ​ർ​ ​(​തി​രു​വ​ന​ന്ത​പു​രം​ ​സൗ​ത്ത്)​​​ ​എ​ന്നി​വ​രെ​യും​ ​സെ​ക്ര​ട്ട​റി​മാ​രാ​യി​ ​വി.​കെ.​ഷീ​ജ,​​​ ​എ​സ്.​അ​ജ​യ​കു​മാ​ർ,​​​ ​ആ​ർ.​സാ​ജ​ൻ​ ​എ​ന്നി​വ​രെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലി​ൽ​ ​ആ​ർ.​സാ​ജ​ൻ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടും​ ​എ​ൻ.​ ​നി​മ​ൽ​രാ​ജ് ​വ​ര​വ്‌​ ​-​ ​ചെ​ല​വ് ​ക​ണ​ക്കും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​കേ​ര​ള​ ​സ​ർ​വീ​സ് ​മാ​സി​ക​യു​ടെ​ ​വ​ര​വ് ​-​ ​ചെ​ല​വ് ​ക​ണ​ക്കു​ക​ൾ​ ​മാ​നേ​ജ​ർ​ ​വി.​കെ.​ഷീ​ജ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​കെ.​എ​ൻ.​ബി​ജി​മോ​ൾ,​ ​പി.​പി.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​എം.​കെ.​ ​മ​നോ​ജ്,​ ​ടി.​ ​സ​ജി​ത്കു​മാ​ർ​ ,​ ​കെ.​ ​വേ​ദ​വ്യാ​സ​ൻ​ ,​ ​ബി.​ ​രാ​ജേ​ഷ്,​ ​ടി.​എ​ൻ.​ ​സി​ജു​മോ​ൻ,​ ​ഡി.​പി.​ ​ദി​പി​ൻ,​ ​കെ.​എ.​ ​ബി​ന്ദു,​ ​വി.​സി.​ ​അ​ജി​ത് ,​ ​ടി.​കെ.​ ​മ​ധു​പാ​ൽ​ ,​ ​വി.​ ​ഷാ​ജു​ ,​ ​ജെ.​ ​ര​തീ​ഷ്‌​കു​മാ​ർ,​ ​എ.​ ​ഷാ​ജ​ഹാ​ൻ,​ ​കെ.​ ​മ​ഹേ​ശ്വ​ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ ​ന് ​ന​വ​ ​ലി​ബ​റ​ൽ​ ​കാ​ല​ത്തെ​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​ക​ട​മ​ക​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സി.​ഐ.​ടി.​യു.​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​ ​കെ.​ച​ന്ദ്ര​ൻ​പി​ള്ള​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ 2.30​ ​ന് ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​ബ​ന്ധ​ങ്ങ​ളും​ ​കേ​ര​ള​ ​വി​ക​സ​ന​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​സം​സാ​രി​ക്കും.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട്,​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട്,​ ​പ​രി​പാ​ടി​ ​പ്ര​മേ​യം​ ​എ​ന്നീ​ ​രേ​ഖ​ക​ളി​ന്മേ​ൽ​ ​ഗ്രൂ​പ്പ് ​ച​ർ​ച്ച​യും​ ​പൊ​തു​ച​ർ​ച്ച​യും​ ​ന​ട​ക്കും.

Advertisement
Advertisement