തേവര എസ്.എച്ച് മുന്നിൽ

Sunday 03 April 2022 12:03 AM IST
കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ.എൽ.വി കോളേജ് വിദ്യാർത്ഥി അർജുൻ സുബ്രഹ്മണ്യൻ

പത്തനംതിട്ട: മഹാത്​മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ രണ്ടാം ദിനം അറിവായ മത്സരഫലങ്ങളിൽ തേവര എസ്​.എച്ച്​ കോളേജ്​ മുന്നിൽ. രണ്ടാം സ്ഥാനത്ത്​ എറണാകുളം മഹാരാജാസ്​ കോളേജും മൂന്നാം സ്ഥാനത്ത്​ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജും എത്തി. കോളേജുകൾ നേടിയ പോയിന്റ് നില സംഘാടകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിരുവാതിര, കേരള നടനം, സംഘഗാനം, കഥകളി, അക്ഷര ശ്ലോകം, ഭരതനാട്യം (ആൺകുട്ടികൾ), പദ്യം ചൊല്ലൽ, കാവ്യകേളി എന്നിവയുടെ ഫലം മാത്രമാണ്​ ശനിയാഴ്ച പുറത്തുവന്നത്​. ഇതിൽ മൂന്ന്​ ഇനങ്ങളിൽ തേവര എസ്​.എച്ച്​ കോളേജ് ഒന്നാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനവും ഒരിനത്തിൽ മുന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം മഹാരാജാസ്​ കോളേജ്​ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനവും നേടി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ്​ ഒരിനത്തിൽ ഒന്നാംസ്ഥാനവും ഒരിനത്തിൽ രണ്ടാം സ്ഥാനവും മൂന്നിനങ്ങളിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Advertisement
Advertisement