40% വെട്ടിക്കുറച്ചു; 28 രൂപ കൂട്ടി, മണ്ടയ്ക്കടിച്ച് മണ്ണെണ്ണയും

Sunday 03 April 2022 12:06 AM IST


തി​രു​വ​ന​ന്ത​പു​രം​:​ ​പെ​ട്രോ​ളി​നും​ ​ഡീ​സ​ലി​നും​ ​പാ​ച​ക​ ​വാ​ത​ക​ത്തി​നും​ ​കു​ത്ത​നേ​ ​വി​ല​കൂ​ട്ടു​ന്ന​തി​നി​ട​യി​ൽ​ ​പാ​വ​പ്പെ​ട്ട​വ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​മ​ണ്ണെ​ണ്ണ​യ്ക്കും​ ​കേ​ന്ദ്രം​ ​തൊ​ട്ടാ​ൽ​ ​പൊ​ള്ളു​ന്ന​ ​വി​ല​യാ​ക്കി.​ ​ഒ​റ്റ​യ​ടി​ക്ക് 28​ ​രൂ​പ​ ​കൂ​ട്ടി​യ​തോ​ടെ​ ​ലി​റ്റ​റി​ന് 81​രൂ​പ​യാ​യി.​ ​ബോ​ട്ടു​ക​ളി​ൽ​ ​മ​ണ്ണെ​ണ്ണ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ​ഇ​ത് ​കൂ​ടു​ത​ൽ​ ​ബാ​ധി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​നു​ള്ള​ ​മ​ണ്ണെ​ണ്ണ​ ​വി​ഹി​തം ​ 40​ ​%​ ​വെ​ട്ടി​ക്കു​റ​ക്കു​റ​ച്ച​തോ​ടെ​ ​റേ​ഷ​ൻ​ക​ട​ ​വ​ഴി​യു​ള്ള​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​അ​വ​താ​ള​ത്തി​ലാ​വും.
ഏ​പ്രി​ൽ​ ​മു​ത​ൽ​ ​മൂ​ന്നു​ ​മാ​സ​ത്തേ​ക്കു​ള്ള​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ​ ​വി​ല​ ​വി​വ​രം​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലെ​ ​ഇ​പോ​സ് ​സം​വി​ധാ​ന​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ജ​നു​വ​രി​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​വ​രെ​ 53​ ​രൂ​പ​യ്ക്കാ​ണ് ​മ​ണ്ണെ​ണ്ണ​ ​ന​ൽ​കി​യ​ത്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ലി​റ്റ​റി​ന് 6​ ​രൂ​പ​യി​ലേ​റെ​ ​വ​ർ​ദ്ധ​ന​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​വ​രു​ത്തി​യെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ൽ​ ​വി​ല​ ​കൂ​ട്ടി​യി​രു​ന്നി​ല്ല.​ ​സ്റ്റോ​ക്ക് ​തീ​രും​വ​രെ​ ​പ​ഴ​യ​ ​വി​ല​യി​ൽ​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
​ ​വി​ല​കു​റ​യ്ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്തര ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന് ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 മത്സ്യബന്ധനം ചെലവേറും

52.75 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭിച്ചിരുന്നത്. സിവിൽ സപ്ലൈസും ഫിഷറീസ് വകുപ്പും 25 രൂപ സബ്സിഡി നൽകുന്നുണ്ട്.മൂന്നു മാസമായി സബ്സിഡി ലഭിക്കുന്നില്ല.

 മണ്ണെണ്ണവിളക്കും കത്തിക്കണ്ട

കഴിഞ്ഞ ഏപ്രിലിൽ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ലഭിച്ചിരുന്നതിൽ നിന്നാണ് 40% ഇപ്പോൾ കുറച്ചത്.

ആ ഏപ്രിൽ മുതൽ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് ഒരു ലിറ്ററും നീല, വെളള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് എട്ടു ലിറ്ററും മാത്രമായി ചുരുക്കി. മൂന്നു മാസത്തിലൊരിക്കലായിരുന്നു വിതരണം. 40% കുറവ് വന്നതോടെ ആറു മാസത്തിലൊരിക്കലാകും ചിലപ്പോൾ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം

വില ഇങ്ങനെ:

2020 മേയ്.................... 19 രൂപ

2020 നവംബർ............ 25

2021 ഫെബ്രുവരി........ 47

2021 നവംബർ.............. 53

പെട്രോൾ , ഡീസൽ വി​ല ഇന്നും കൂട്ടി​

ഇ​ന്ന് ​പെ​ട്രോ​ൾ​ ​ലീ​റ്റ​റി​ന് 87​ ​പൈ​സ​യും​ ​ഡീ​സ​ൽ​ ​ലീ​റ്റ​റി​ന് 85​ ​പൈ​സ​യും​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ഇ​തോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ൽ​ ​പെ​ട്രോൾ വി​ല 115​ ​രൂ​പ​ 01​ ​പൈ​സ​യും​ ​ഡീ​സ​ലി​ന് 101​ ​രൂ​പ​ 85​ ​പൈ​സ​യു​മാ​യി​ ​ഉ​യ​ർ​ന്നു.

മ​ണ്ണെ​ണ്ണ​ വി​ല​ ​കു​ത്ത​നെ​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​ന​ട​പ​ടി​ ​ജ​ന​ദ്റോ​ഹ​മാ​ണ്.​ ​കേ​ന്ദ്ര​ ​പെ​ട്രോ​ളി​യം​ ​മ​ന്ത്രി​യെ​ ​നേ​രി​ട്ട് ​ക​ണ്ട് ​അ​റി​യി​ക്കും​.
​-​ ​ജി.​ആ​ർ.​അ​നി​ൽ,
ഭ​ക്ഷ്യ,​ ​സി​വി​ൽ​ ​
സ​പ്ലൈ​സ് ​മ​ന്ത്രി

Advertisement
Advertisement