ചുവടുറപ്പിച്ച് അമൽനാഥ്‌

Monday 04 April 2022 12:41 AM IST

പത്തനംതിട്ട: നടനവേദികളിൽ ചുവടുറപ്പിച്ച് കോഴിക്കോട്, പെരുവയൽ, ഞാറങ്ങൽ, താഴത്ത് അമൽനാഥ്‌. കഴിഞ്ഞ 12 വർഷമായി ഭരതനാട്യം, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത ഇനങ്ങളിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് എറണാകുളം മഹാരാജാസ് കോളേജിലെ ബി, എ, മലയാളം മൂന്നാം വർഷ വിദ്യാർത്ഥി കൂടിയായ അമൽനാഥ്‌. തൃപ്പൂണിത്ര ആർ.എൽ.വി സുരേഷിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരൻ സ്കൂൾ തലം മുതൽ കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് പ്ലസ് ടു വിന് ശേഷം അടയാർ കലാ ക്ഷേത്രത്തിൽ നിന്നും ഭാരത നാട്യത്തിൽ പോസ്റ്റ്‌ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement
Advertisement