തേവരയുടെ കുതിപ്പ് തുടങ്ങി

Monday 04 April 2022 12:41 AM IST
പ്രധാനവേദിയി​ൽ നടന്ന നാടോടി നൃത്തത്തിൽ നിന്ന്

പത്തനംതിട്ട : പത്തനംതിട്ടയിൽ തേവര എസ്.എച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മുന്നേറുന്നു. 2019ൽ അവസാനം നടന്ന കലോത്സവം ഉൾപ്പടെ കഴിഞ്ഞ മൂന്നുതവണയും എസ്.എച്ച് തന്നെയായിരുന്നു കപ്പ് അടിച്ചത്. ഇത്തവണയും തങ്ങൾ തന്നെ കൊണ്ടുപോകുമെന്ന് എസ്.എച്ചിലെ വിദ്യാർത്ഥികൾ പറയുന്നു. എം.ജി സർവകലാശാല കലോത്സവത്തിന്റെ മൂന്നാംദിനത്തിൽ പകുതിയിലേറെ മത്സരങ്ങളും അവസാനിച്ചപ്പോൾ എസ്.എച്ച് 44 പോയിന്റുമായാണ് കുതിക്കുന്നത്. തൊട്ടുപിന്നാലെ 30 പോയിന്റുമായി മഹാരാജാസ് കോളേജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് 24 പോയിന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജും പിന്നിലുണ്ട്. ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തിയാൽ കലാകിരീടം എറണാകുളത്തെ മണ്ണിലേക്ക് എത്താനാണ് സാദ്ധ്യത. എസ്.എച്ചും മഹാരാജാസും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്.

മറ്റ് കോളേജുകളുടെ പോയിന്റ് നില

തൊടുപുഴ ന്യൂമാൻ, മൂവാറ്റുപുഴ നിർമ്മല, കാലടി ശ്രീശങ്കര , ആലുവ സെന്റ് സേവ്യേഴ്‌സ് -15,

ചങ്ങനാശേരി എസ്.ബി , എറണാകുളം സെന്റ് തെരേസാസ് - 11, പാല സെന്റ് തോമസ് - 10, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് - 8.

Advertisement
Advertisement