ലൈംഗികാതിക്രമം നടത്തിയ വ്യാപാരി പിടിയിൽ

Monday 04 April 2022 12:48 AM IST

കൊല്ലം: എട്ടും പത്തും വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജോനകപ്പുറം ഷംനാ മൻസിലിൽ നിന്ന് വടക്കേവിള വില്ലേജിൽ ഗോപാലശേരി ജിവി നഗർ 10 ൽ ഇടത്തോടത്ത് കിഴക്കതിൽ വീട്ടിൽ ഫൈസലാണ് (34) അറസ്റ്റിലായത്.

ഫൈസൽ കഴിഞ്ഞ ഒരു വർഷമായി തന്റെ കടയിൽ സാധനം വാങ്ങാൻ വന്ന എട്ടും പത്തും വയസുള്ള പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിലും കൈകളിലും കടന്നു പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടികൾ മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളിത്തോട്ടം പൊലീസിന് പരാതി നൽകുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ സൂഖേഷ്, അനിൽബേസിൽ, മാത്യു, എ.എസ്‌.ഐ ശ്രീകുമാർ എസ്‌.സി.പി.ഒ ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement