അമരത്ത് തിളങ്ങിയ കാറൽ മാക്സ്

Monday 04 April 2022 2:14 AM IST

ആ​ല​പ്പു​ഴ​:​ ​നാ​ട​ക​ ​വേ​ദി​ക​ളി​ലെ​ ​കാ​റ​ൽ​ ​മാ​ർക‌്സാ​യും,​ ​ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​ചെ​റു​വ​ള്ള​ങ്ങ​ളു​ടെ​ ​അ​മ​ര​ക്കാ​ര​നാ​യു​മാ​ണ് ​അ​ര​ങ്ങൊ​ഴി​ഞ്ഞ​ ​ന​ട​ൻ​ ​ത​ങ്ക​രാ​ജ് ​കൈ​ന​ക​രി​ക്കാ​രു​ടെ​ ​ഓ​ർ​മ​ക​ളി​ൽ​ ​നി​റ​യു​ന്ന​ത്.

നാ​ട​ക​ ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​ ​അ​ച്ഛ​ൻ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​ഭാ​ഗ​വ​ത​രു​ടെ​ ​വ​ഴി​യേ​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​അ​ഭി​ന​യ​ ​വ​ഴി​യി​ലേ​ക്ക് ​ന​ട​ന്ന​ ​ത​ങ്ക​രാ​ജ് ​നാ​ട​ക​ത്തി​ൽ​ ​മാ​ത്ര​മ​ല്ല,​ ​നാ​ട്ടി​ലെ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.മി​ക​ച്ച​ ​പാ​ട്ടു​കാ​ര​ൻ​ ​കൂ​ടി​യാ​യി​രു​ന്നു.
മു​ൻ​ ​എം.​എ​ൽ.​എ​ ​ സി.​കെ.​സ​ദാ​ശി​വ​ന്റെ​ ​ദ്വാ​ര​കാ​ ​തി​യേറ്റേ​ഴ്സി​ലെ​ ​പ്ര​ധാ​ന​ ​ന​ട​നാ​യി​രു​ന്നു​ ​ത​ങ്ക​രാ​ജ്.​ ​ദ്വാ​ര​ക​യു​ടെ​ ​'ദൈ​വം​ ​മ​രി​ച്ചു"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ത​ങ്ക​രാ​ജാ​യി​രു​ന്നു​ ​നാ​യ​ക​ൻ.
നാ​ട​ക​ ​പ്ര​വ​ർ​ത്ത​നം​ ​സ​ജീ​വ​മാ​യ​ ​നാ​ളു​ക​ളി​ൽ​ ​ത​ന്നെ​ ​കു​ട്ട​നാ​ട്ടി​ൽ​ ​നി​ന്ന് ​താ​മ​സം​ ​മാ​റി​യ​ ​ത​ങ്ക​രാ​ജ് ​അ​വ​സാ​ന​മാ​യി​ ​കൈ​ന​ക​രി​യി​ൽ​ ​പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ​ത് 2005​ ​മേ​യ് 24​ന് ​കു​ട്ട​മം​ഗ​ലം​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​കാ​റ​ൽ​ ​മാ​ർക്സ് "​ ​എ​ന്ന​ ​നാ​ട​കം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ്.​ ​ബാ​ങ്കി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​കെ.​എ.​പ്ര​മോ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​ജ​ന്മ​നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​ച്ച​ത്.
ച​ല​ച്ചി​ത്ര​ ​താ​രം​ ​തി​ല​ക​ന്റെ​ ​ചാ​ല​ക്കു​ടി​ ​സാ​ര​ഥി​ ​തി​യേറ്റേ​ഴ്സ് ​വ​ഴി​ ​വ​ള​ർ​ന്ന​ ​ത​ങ്ക​രാ​ജ് ​പി​ൽ​ക്കാ​ല​ത്ത് ​കൊ​ല്ലം​ ​കൈ​ന​ക​രി​ ​തി​യേറ്റേ​ഴ്സ് ​ആ​രം​ഭി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ന​യ​ ​മി​ക​വി​ൽ​ ​ആ​കൃ​ഷ്ട​നാ​യി​ ​ത​ന്നെ​പ്പോ​ലെ​ ​നാ​ട​ക​ ​രം​ഗ​ത്തെ​ത്തി​യ​ ​നി​ര​വ​ധി​ ​പേരുണ്ടെ​ന്ന് ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​ ​ഗി​രീ​ഷ് ​ച​മ്പ​ക്കു​ളം​ ​ഓ​ർ​മി​ക്കു​ന്നു.​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​നാ​ട​ക​ ​രം​ഗ​ത്തും​ ​പി​ൽ​ക്കാ​ല​ത്ത് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തും​ ​വ്യ​ക്തി​ ​മു​ദ്ര​ ​പ​തി​പ്പി​ച്ച​പ്പോ​ഴും​ ​അ​ർ​ഹി​ക്കു​ന്ന​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ ​വേ​ദ​ന​യു​മാ​യാ​ണ് ​ത​ങ്ക​രാ​ജ് ​യാ​ത്ര​യാ​വു​ന്ന​ത്.

Advertisement
Advertisement