റഹീം, സന്തോഷ്, ജെബി രാജ്യസഭയിൽ

Tuesday 05 April 2022 12:05 AM IST

ന്യൂഡൽഹി: കേരളത്തിൽ നിന്ന് രാജ്യസഭാംഗങ്ങളായ എ.എ. റഹീം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ), ജെബി മേത്തർ (കോൺഗ്രസ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌തു. ജെബിയും റഹീമും ഇംഗ്ളീഷിലും സന്തോഷ് മലയാളത്തിലുമാണ് പ്രതിജ്ഞ ചൊല്ലിയത്. ജെബി ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തപ്പോൾ റഹീമും സന്തോഷും ദൃഢപ്രതിജ്ഞയെടുത്തു.

സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ സന്തോഷിന്റെ മകൾ ഹൃദ്യ സന്തോഷ്, റഹീമിന്റെ ഭാര്യ അമൃത സതീശൻ, മക്കൾ എ.ആർ. ഗുൽമോഹർ, എ.ആർ. ഗുൽനാർ, ജെബി മേത്തറിന്റെ പിതാവ് കെ.എം. മേത്തർ, മാതാവ് സഫിയ മേത്തർ, ഭർത്താവ് ഡോ. ഹിഷാം അഹമ്മദ്, മകൻ എയ്ദൻ എന്നിവരും എത്തിയിരുന്നു.

Advertisement
Advertisement