ലീവ് സറണ്ടർ പുനസ്ഥാപിക്കണം: എൻ.ജി.ഒ.എ

Tuesday 05 April 2022 12:02 AM IST
എൻ.ജി.ഒ അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ പുനസ്ഥാപിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ഷിബു ആവശ്യപ്പെട്ടു. സറണ്ടർ മരവിപ്പിച്ച് വീണ്ടും ഉത്തരവായതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് മാളിക്കടവ് ഐ.ടി.ഐയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് കെ.എം.ഷാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി,​ ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് ചേമ്പാല, എൻ.പി.രഞ്ജിത്ത്,​ ജില്ലാ ജോയന്റ് സെക്രട്ടറി കെ.വി.രവീന്ദ്രൻ,​ ബ്രാഞ്ച് സെക്രട്ടറി ഇ.വാസുദേവൻ, ട്രഷറർ കെ.ടി.രമേശൻ, എൻ.പി.രാജേഷ് കുമാർ, ഇ.ഇന്ദിര എന്നിവർ പ്രസംഗിച്ചു. പി.ടി.ഗിരീഷ് കുമാർ, കെ.ടി.വിനോദ് ഖന്ന, സി.ജെ.ലിൻസ്, മുഹമ്മദ് ഷഹിൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisement
Advertisement