ഓൺലൈൻ രജിസ്‌ട്രേഷൻ

Tuesday 05 April 2022 1:03 AM IST

കൊല്ലം: ജില്ലയിലെ റവന്യു അനുബന്ധ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്തു. വിവിധ കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ മാസം അവസാനമാണ് കലോത്സവം നടക്കുക. എം.മുകേഷ് എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. റവന്യു സർവേ-അനുബന്ധ വകുപ്പിലെ സ്ഥിരം ജീവനക്കാർക്ക് കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് എട്ട് വരെ രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement