ആവേശോജ്ജ്വലം

Tuesday 05 April 2022 5:27 AM IST

മുംബയ്: ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​ ​ലക്നൗ സൂപ്പർ ജയിന്റ്‌സിന് 12 റൺസിന്റെ തകർപ്പൻ ജയം. ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യി​ന്റ്സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 169​ ​റ​ൺ​സ് ​നേ​ടി.​ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 24 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ലക്നൗ പേസർ ആവേശ് ഖാനാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. ഐ.പി.എല്ലിൽ ആവേശിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ 16 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആ ഓവറിൽ മൂന്ന് വിക്കറ്റെടുത്ത് ഹോൾഡർ ഹൈദരാബാദിന്റെ അവസാന പ്രതീക്ഷയും എറിഞ്ഞു തകർത്തു. രാഹുൽ ത്രിപതിയാണ് (30 പന്തിൽ 44)​ ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. നിക്കോളാസ് പൂരൻ 34 റൺസെടുത്തു.

നേരത്തേ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 27​/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ച്ച​യി​ൽ​ ​ആ​യി​രു​ന്നെ​ങ്കി​ലും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​(50​ ​പ​ന്തി​ൽ​ 68​),​ ​ദീ​പ​ക്ക് ​ഹൂ​ഡ​യും​ ​(33​ ​പ​ന്തി​ൽ​ 51​)​ ​ചേ​ർ​ന്ന് ​ല​ക്നൗ​വി​നെ​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​റി​ലേ​ക്ക് ​ന​യി​ക്കു​ക​യാ​യി​രു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​റും​ ​റൊ​മാ​രി​യോ​യും​ ​ന​ട​രാ​ജ​നും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

Advertisement
Advertisement