എൽ.ഐ.സി ഓഹരി വില്പന: മേയിൽ നടത്താൻ കേന്ദ്രം

Wednesday 06 April 2022 3:39 AM IST

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയുമായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) മേയിൽ നടത്താൻ കേന്ദ്രസർക്കാരിന്റെ നീക്കം. സെബിക്ക് സമർപ്പിച്ച അപേക്ഷപ്രകാരം (ഡി.ആർ.എച്ച്.പി) ഐ.പി.ഒ മേയ് 12നകം നടത്തണം. അതിനുശേഷമാണ് ഐ.പി.ഒ ഉദ്ദേശിക്കുന്നതെങ്കിൽ വീണ്ടും ഡി.ആർ.എച്ച്.പി സമർപ്പിക്കണം.

എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്. അഞ്ചു ശതമാനം ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്നത്. ഇതുവഴി 60,000 കോടിയോളം രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്.

റെക്കാഡ് ഐ.പി.ഒ

ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒകൾ:

 പേടിഎം (2021) : ₹18,300 കോടി

 കോൾ ഇന്ത്യ (2010) : ₹15,500 കോടി

 റിലയൻസ് പവർ (2008) : ₹11,700 കോടി

Advertisement
Advertisement