പരിസ്ഥിതിദിനാചരണം: പച്ചത്തുരുത്ത് നിർമ്മിക്കും

Wednesday 06 April 2022 12:34 AM IST

കൊച്ചി: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലനം ഏറ്റെടുക്കാനുമുള്ള ഒരുക്കത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതിവഴി 2,93,000 വൃക്ഷത്തൈകൾ നടും. നിലവിൽ 2,34,572 ഫലവൃക്ഷത്തൈകളുടെ വിത്തുകൾ സോഷ്യൽ ഫോറസ്ട്രി വഴി ലഭ്യമാക്കി.

വിത്തുകൾ മുളപ്പിച്ച് തൈകളാക്കി പരിപാലിക്കുന്നതിനായി വിവിധ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നഴ്‌സറികൾ ആരംഭിച്ചു. 35 ഇനം ഫലവൃക്ഷത്തൈകളാണ് ഒരുങ്ങുന്നത്. പൊതുഇടങ്ങൾ, പാതയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം ഹരിതകേരളം മിഷനുമായി ചേർന്ന് പച്ചത്തുരുത്തുകൾ നിർമ്മിക്കുകയാണ് ഉദ്ദേശം. പൊതുസ്ഥലങ്ങളിൽ നടുന്ന വൃക്ഷത്തൈകളുടെ പരിപാലനം മൂന്നുമുതൽ അഞ്ചുവർഷംവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കും.

Advertisement
Advertisement