വാഹനങ്ങൾ കൂട്ടിയിടിച്ചു

Wednesday 06 April 2022 12:23 AM IST

വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയിൽ സ്കോർപ്പിയോ കാർ ബസിലും ഗുഡ്സ് ലോറിയിലും ഇടിച്ച് അപകടം. സ്‌കോർപ്പിയോ, ലോറി വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ദേശീയപാത കഞ്ഞിപ്പുരയിൽ നിന്നും തിരൂർ ഭാഗത്തേക് പോകുകയായിരുന്ന സ്കോർപ്പിയോ നിയന്ത്രണം വിട്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസിലും തുടർന്ന് എതിരെ വന്നിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കോർപിയോയും ലോറിയും തലകീഴായി മറിയുകയും ബസിന്റെ മുൻഭാഗം തകരുകയും ചെയ്തു. പരിക്ക് പറ്റിയവരെ വളാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പൊലീസും വളാഞ്ചേരി പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Advertisement
Advertisement