ലക്ഷ്യ, മാളവിക രണ്ടാം റൗണ്ടിൽ

Wednesday 06 April 2022 2:51 AM IST

സുഞ്ചിയോൺ: കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മാളവിക ബൻസോദും രണ്ടാം റൗണ്ടിൽ കടന്നു. ലോക്കൽ ബോയ് ചോയി ജി ഹൂണിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ കീഴടക്കിയത്. ആദ്യ ഗെയിം 14 - 21 ന് നഷ്ടപ്പെടുത്തിയ ലക്ഷ്യ എന്നാൽ അടുത്ത രണ്ട് ഗെയിമുകൾ യഥാക്രമം 21 - 16, 21- 18 ന് സ്വന്തമാക്കി ജയമുറപ്പിക്കുകയായിരുന്നു.

വനിതാ സിംഗിൾസിൽ ഹാൻ യു വിനെതിരെ ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമാണ് മാളവികയും ജയമുറപ്പിച്ചത്. സ്കോർ: 20-22 , 22-20, 21-10.

Advertisement
Advertisement