രവീന്ദ്രൻ പട്ടയം: കുറ്റക്കാർക്കെതി‌രെ നടപടി വേണമെന്ന് ഹൈക്കോടതി

Friday 08 April 2022 3:32 AM IST

കൊച്ചി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങളുടെ ഉത്തരവാദിയെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ഹൈക്കോടതി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

പട്ടയം റദ്ദാക്കാൻ സർക്കാർ അടിസ്ഥാനമാക്കിയ വിദഗ്‌ദ്ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തി വിശദീകരണം നൽകാൻ നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജികൾ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹർജിക്കാരുടെ പട്ടയങ്ങൾ റദ്ദാക്കൽ നീട്ടിവയ്ക്കണമെന്ന ഇടക്കാല ഉത്തരവ് ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ നീട്ടി.

Advertisement
Advertisement