 പലചരക്കിനും വൻവില നട്ടെല്ലൊടിച്ച് വിലക്കയറ്റം

Friday 08 April 2022 3:57 AM IST

കൊച്ചി: പെട്രോൾ,​ ഡീസൽ,​ പാചകവാതക വിലവർദ്ധനയ്ക്ക് പിന്നാലെ കുടുംബ ബഡ്‌ജറ്റിന്റെ താളം പൂർണമായും തെറ്റിച്ച് പലചരക്ക് വിലയും കത്തിക്കയറുന്നു. ഇന്ധനവില സർവ റെക്കാഡും തകർത്ത് മുന്നേറുന്നതിന്റെ ചുവടുപിടിച്ച് ചരക്കുകൂലിയും കൂടിയതാണ് മുഖ്യകാരണം.

സൂര്യകാന്തി എണ്ണയ്ക്ക് ₹200

170 രൂപയായിരുന്ന സൂര്യകാന്തി എണ്ണവില ഇന്നലെ 200 രൂപയായി. യുക്രെയ്‌നിൽ നിന്നാണ് 70 ശതമാനവും സൺഫ്ളവർ ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയപ്പോൾ 130 രൂപയായിരുന്നു വില.

ഗോതമ്പിന് ₹34

ഗോതമ്പ് വില 34 രൂപയി​ലെത്തി​. ഇനി​യും വില കൂടാനാണ് സാദ്ധ്യത. മറ്റ് ധാന്യങ്ങളുടെ വി​ലയും ഉയരും.

വിലകൂടിയവ

(ഇന്നലത്തെയും കഴിഞ്ഞമാസത്തേയും വില)

 മട്ട അരി - 45, 40

 വൻപയർ- 110, 100

 വെളിച്ചെണ്ണ- 175, 170

 റിഫൈൻഡ് ഓയിൽ- 95, 160

വിലക്കയറ്റത്തിന്റെ നടുവിൽ

അരി, പാൽ, പഴം തുടങ്ങിയവയുടെ വിലയും കൂടി. ഈസ്റ്റർ ആകുമ്പോൾ കോഴിക്കും വില കൂടും. ഇന്ധനവില മത്സ്യമേഖലയെയും കാര്യമായി ബാധിച്ചു.

ഗതാഗതനിരക്ക്

വർദ്ധന ₹7,​000
മഹാരാഷ്ട്രയിൽ നിന്നും മറ്റും ചരക്കെത്തിക്കുന്ന വാഹനങ്ങൾക്കിപ്പോൾ 7000 മുതൽ 10,000 രൂപ വരെ അധികമായി നൽകേണ്ട സ്ഥിതിയാണ്. നാലഞ്ച് ദി​വസം യാത്രചെയ്ത് എത്തുന്ന ലോറി​കൾ എത്തുന്ന തീയതി​യി​ലെ ഡീസൽ വി​ലയ്ക്കനുസരി​ച്ചാണ് കൂലി​ ആവശ്യപ്പെടുന്നത്.

''വലിയ നഷ്ടമാണ് വ്യാപാരമേഖലയി​ൽ. പലരും കച്ചവടം ഉപേക്ഷിക്കുന്നു. വിലകൂടുന്നതിന്റെ കാരണം പറഞ്ഞാലും പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല""

രാജു അപ്സര,​

സംസ്ഥാന ജനറൽ സെക്രട്ടറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Advertisement
Advertisement