ഫ്രസ്റ്റൺ അനലിറ്റിക്‌സ് കോഴിക്കോട് സൈബർ പാർക്കിൽ

Friday 08 April 2022 12:07 AM IST
cyberpark

കോഴിക്കോട്: യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്‌നോളജി സ്ഥാപനമായ ഫ്രസ്റ്റൺ അനലിറ്റിക്‌സ് കോഴിക്കോട് സൈബർ പാർക്കിലെ പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ ബിജേഷ്, സെക്രട്ടറി അനുശ്രീ, കാഫിറ്റ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.

ബ്രിട്ടീഷ് ടെലികോം (ബി.ടി) പോലുള്ള കമ്പനികൾക്ക് ടി.സി.എസ്, ഇൻഫോസിസ്, യു.കെ ആസ്ഥാനമായുള്ള ഒക്ടോപസ് സിസ്റ്റംസ് തുടങ്ങിയ സോഫ്റ്റ് വെയർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രീമിയം സോഫ്റ്റ് വെയർ സാങ്കേതികവിദ്യ നൽകുന്നതിലാണ് ഫ്രസ്റ്റൺ അനലിറ്റിക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

രണ്ട് പേരുള്ള ഒരു സ്റ്റാർട്ടപ്പിൽ നിന്ന് ആറ‌ുമാസം കൊണ്ട് മുപ്പതംഗ ടീമിലേക്കുള്ള ഫ്രസ്റ്റണിന്റെ വളർച്ച അഭിമാനകരമാണെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് മുഖ്താർ പറഞ്ഞു.

സൈബർപാർക്കിലേക്കുള്ള ചുവടുവെയ്പ്പ് ഫ്രസ്റ്റണിന്റെ മറ്റൊരു തുടക്കമാണ്. ഇന്റർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ കമ്പനിയുടെ പുതിയ പ്രവർത്തനങ്ങൾ കഴിവുറ്റ പുതു തലമുറയ്ക്ക് അവസരങ്ങളൊരുക്കാനും സൈബർപാർക്കിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പ് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. ഫ്രസ്റ്റണിന്റെ ഡാറ്റാ എൻജിനിയറിംഗ് ടീമിൽ ഏകദേശം 80 ശതമാനം പേരും സ്ത്രീകളാണ്.

Advertisement
Advertisement