ആർ.എസ്.പി പ്രതിഷേധ ധർണ

Friday 08 April 2022 2:03 AM IST

കൊല്ലം: ഇന്ധന - നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയ്ക്കെതിരെ ആർ.എസ്.പി ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.

ചിന്നക്കട ഹെഡ് പോസ്റ്റോഫിസീന് മുന്നിൽ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ചവറ ബി.എസ്.എൻ.എല്ലിന് മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. സാലി, പുനലൂർ താലൂക്ക് ഓഫീസിന് മുന്നിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, കരുനാഗപ്പള്ളിയിൽ സംസ്ഥാന സമിതി അംഗം എം.എസ്. ഷൗക്കത്ത്, ശൂരനാട് മണ്ഡലത്തിലെ സമരം ചക്കുവള്ളിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ, കുണ്ടറ മുക്കടയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.സി. വിജയൻ, ഇരവിപുരം പള്ളിമുക്ക് പോസ്റ്റ് ഓഫീസിന് മുന്നിൽ എ.എ. അസീസ്, കൊട്ടാരക്കര താലൂക്ക് ഓഫീസിന് മുന്നിൽ ജി. ഉദയകുമാർ, ചടയമംഗലം മടത്തറ പോസ്റ്റ‌് ഓഫീസിന് മുന്നിൽ സംസ്ഥാന സമിതി അംഗം പാങ്ങോട് സുരേഷ്, ശാസ്താംകോട്ട ടൗണിൽ കെ.ജി. വിജയദേവൻ പിള്ള എന്നിവർ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement