അച്ചടക്ക ലംഘനം: റാണയ്ക്ക് പിഴ,​ ബുംറയ്ക്ക് താക്കീത്

Friday 08 April 2022 5:30 AM IST

മുംബയ്: ഐ.പി.എല്ലിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയ്ക് പിഴയും മുംബയ് ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറയ്ക്ക് താക്കീതും ശിക്ഷ വിധിച്ചു. പാറ്റ് കുമ്മിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ കെൽക്കത്ത 5 വിക്കറ്റിന് മുംബയ്‌യെ തോൽപ്പിച്ച മത്സത്തിന് ശേഷമാണ് ഇരുവരും അച്ചടക്കം ലംഘനം നടത്തിയതായി ഐ.പി.എൽ അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചത്. ഐ.പി.എൽ നിയമാവലിയിൽ ലെവൽ-1 കുറ്റം ചെയ്ത റാണയ്ക്ക് മാച്ച് ഫീസിന്റെ 10 ശതമാനമാണ് പിഴവിധിച്ചത്. ബംറയുടെ പേരിലും ലെവൽ -1 കുറ്റമാണെങ്കിലും പിഴയിൽ നിന്ന് രക്ഷപ്പെട്ടു. എന്ത് അച്ചടക്ക ലംഘനമാണ് ഇവർ നടത്തിയതെന്ന് പ്രസ്താവനയിലില്ല.

Advertisement
Advertisement