ലക്നൗവിന് ജയം

Friday 08 April 2022 5:33 AM IST

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യി​ന്റ്‌​സ് 6 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി.

​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ് 20​ ​ഓ​വ​റി​ൽ​ 3​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 149​ ​റ​ൺ​സ് ​നേ​ടി.​ മറുപടിക്കിറങ്ങിയ ലക്നൗ 2 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (155/4). 52 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയ ക്വിന്റൺ ഡി കോക്കാണ് ലക്നൗവിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ക്യാപ്ടൻ കെ.എൽ രാഹുൽ 24 റൺസെടുത്തു. ഷർദ്ദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ദീപക്ക് ഹൂഡ (11) പുറത്തായെങ്കിലും പകരമെത്തിയ ആയുഷ് ബധോനി നാലാം പന്തിൽ സിക്സടിട്ട് ലക്നൗവിന്റെ ജയമുറപ്പിച്ചു.3 പന്തിൽ ബധോനി 10 റൺസ് നേടി.

നേരത്തേ 34​ ​പ​ന്ത് ​നേ​രി​ട്ട് 9​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 61​ ​റ​ൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണ​ർ​ ​പ്രി​ഥ്വി​ ​ഷാ​യാ​ണ് ​ഡ​ൽ​ഹി​ക്ക് ​ബാ​റ്റ് ​കൊ​ണ്ട് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ത്.​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​ഡേ​വി​ഡ് ​വാ​ർ​ണ​റെ​ ​(4​)​ ​ഒ​ര​റ്റ​ത്ത് ​നി​റു​ത്തി​ ​പ്രി​ഥ്വി​ ​അ​ടി​ച്ചു​ ​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​കൃ​ഷ്ണ​പ്പ​ ​ഗൗ​ത​ത്തി​ന്റെ​ ​പ​ന്തി​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്ക് ​പി​ടി​ച്ച് ​പ്രി​ഥ്വി​ ​മ​ട​ങ്ങു​മ്പോ​ൾ​ 7.3​ ​ഓ​വ​റി​ൽ​ 67​ ​റ​ൺ​സ് ​ഡ​ൽ​ഹി​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ലക്നൗ ബൗ​ള​ർ​മാ​ർ​ ​ഡ​ൽ​ഹി​യു​ടെ​ ​റ​ണ്ണൊ​ഴു​ക്കി​ന് ​ത​ട​യി​ടു​ക​യാ​യി​രു​ന്നു.​ ​വാ​ർ​ണ​റേ​യും,​ ​റോ​വ്‌​മാ​ൻ​ ​പ​വ​ലി​നേ​യും​ ​(3​)​ ​ര​വി​ ​ബി​ഷ്ണോ​യി​ ​മ​ട​ക്കി​യ​ ​ശേ​ഷം​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ​്​ ​പ​ന്തും​ ​(36​ ​പ​ന്തി​ൽ​ 39​),​ ​സ​ർ​ഫ്രാ​സ് ​ഖാ​നും​ ​(28​ ​പ​ന്തി​ൽ​ 36​)​ ​ഇ​ട​യ്ക്ക് ​ചി​ല​ ​മി​ന്ന​ലാ​ട്ട​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​വ​മ്പ​ന​ടി​ക​ൾ​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.
ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന്
പ​ഞ്ചാ​ബ് ​-​ ​ഗു​ജ​റാ​ത്ത്
(​രാ​ത്രി​ 7.30​ ​മു​ത​ൽ)

Advertisement
Advertisement