വിഷുക്കാലം

Sunday 10 April 2022 6:00 AM IST

പിന്നെയും വന്നു വിഷുക്കാലഭംഗികൾ കണ്ണിൽ,

പിന്നെയും തന്നു കുളിർഹർഷചിന്തകൾ മണ്ണിൽ!

കുംഭമീനങ്ങൾ വഹ്‌നജ്ജ്വാലയാവുമ്പോൾ കുളി-

രൻപുകൾ പെയ്യാനെത്തും മുറ പോൽ മേടാരംഭം.

സൗവർണമനോഹര മഞ്ജരികളും ചൂടി,

സൗഭാഗ്യമന്യർക്കായിട്ടാവതും പകർന്നേകി

കേരളക്കരയാകെപ്പൂത്തു നിൽക്കുന്നു കണി-

ത്താരുകളുടെ പുണ്യം, വിസ്‌മയം തരുജാലം!

വേനലിൽ വേകുമ്പൊഴും ചിരിക്കും മരങ്ങൾ തൻ

വേറിട്ടദൃശ്യം മർത്ത്യർ തന്നഴൽ കുറയ്‌ക്കട്ടെ!

കാലത്തിൻ കനിവുപോൽ കൺകളെ വിടർത്തുമീ-

ലോലചാരുതയുള്ളിലമൃതം നിറയ്‌ക്കട്ടെ!

Advertisement
Advertisement