സിന്ധുവും ശ്രീകാന്തും സെമിയിൽ

Saturday 09 April 2022 5:17 AM IST

സുഞ്ചിയോൺ: കൊറിയ ഓപ്പൺ ബാഡ്‌മിന്റെൺ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി പി.വി സിന്ധുവും കെ.ശ്രാകാന്തും സെമി ഫൈനലിൽ കടന്നു. വനിതാ സിംഗിൾസ് ക്വാർട്ടറിൽ തായ്‌ലൻഡിന്റെ ബുസാനൻ ഓംഗ്ബമ്രുംഗപാനെ നേരിട്ടുള്ല ഗെയിമുകളിൽ 21-10,​21-16ന് കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്. കഴിഞ്ഞയിടെ സ്വസ് ഓപ്പൺ ഫൈനലിൽ ബുസാനനെ കീഴടക്കിയാണ് സൈന ചാമ്പ്യനായത്. പുരുഷ സിംഗിൾസിൽ കൊറിയയുടെ സൺ വാൻ ഹോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-12,​ 18-21,​ 21-12 ന് തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. സെമി മത്സരങ്ങൾ ഇന്ന് നടക്കും.

Advertisement
Advertisement