ശ്രീകൃഷ്ണപുരം കെ.എസ്.കെ.ടി.യു സമ്മേളനം

Sunday 10 April 2022 12:54 AM IST

ശ്രീകൃഷ്ണപുരം: കാർഷിക മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ തൊഴിലാളികളെ ഗ്രാമപഞ്ചായത്തു തലത്തിൽ സംഘനാടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത് ആധുനിക യന്ത്ര സംവിധാനമുപയോഗിച്ച് തൊഴിൽ സേന നടപ്പാക്കുമെന്ന ഇടതുപക്ഷ സർക്കാർ വാഗ്ദാനം നടപ്പിലാക്കണമെന്ന് കെ.എസ്.കെ.ടി.യു ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കർഷക തൊഴിലാളി പെൻഷൻ പ്രത്യേക പരിഗണന നൽകി തുക വർദ്ധിപ്പിക്കുന്നതിനും പെൻഷൻ ഗുണഭോക്താക്കളെ പരിഗണിക്കുന്നതിലെ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറി ആർ. ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ നിർവ്വാഹക സമിതി അംഗം പി.അരവിന്ദാക്ഷൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.അംബുജാക്ഷി, ഏരിയാ സെക്രട്ടറി വി.പ്രജീഷ് കുമാർ, ട്രഷറർ ടി.വാസുദേവൻ സംസാരിച്ചു. ഭാരവാഹികളായി പി.ബാലകൃഷ്ണൻ, (പ്രസിഡന്റ്), കെ.ടി.ഉണ്ണികൃഷ്ണൻ,
എ.ശിവശങ്കരൻ, പി.ബാല(വൈസ് പ്രസിഡന്റ്മാർ)വി.പ്രജീഷ് കുമാർ,
(സെക്രട്ടറി),ടി.വാസുദേവൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement