വിഷുക്കൈനീട്ടവുമായി സുരേഷ്‌ ഗോപി സത്യൻ അന്തിക്കാടിന്റെ വീട്ടിൽ

Sunday 10 April 2022 12:00 AM IST

അന്തിക്കാട്:സത്യൻ അന്തിക്കാട് പുതിയ സിനിമയുടെ തിരക്കുകൾ ഒഴിഞ്ഞ് വീണ്ടും വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വരവ്; വിഷുക്കൈനീട്ടവും വിഷുപ്പുടവയുമായി. ഇങ്ങനെയൊരു സമ്മാനം ആദ്യമായാണെന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, സുരേഷ് ഗോപിയെ ആശ്ളേഷിച്ചു.
ഓർമ്മകൾ പിന്നിലേക്ക് പോയപ്പോൾ,പരസ്പരം പങ്കുവച്ചത്, ചെന്നൈജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ ഒരുമിച്ച് കറങ്ങി നടന്നതും ചെറിയ കടകളിൽ നിന്ന് പാനീയം വാങ്ങിക്കഴിച്ചതും അടക്കമുള്ള ആദ്യകാല സിനിമാസ്മരണകൾ.

സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മി, മകനും സംവിധായകനുമായ അനൂപ് സത്യൻ എന്നിവരോടും സുരേഷ് ഗോപി വീട്ടുവിശേഷങ്ങൾ ചോദിച്ചു. രാഷ്ട്രീയമായാലും സിനിമയായാലും കള്ളത്തരം കാട്ടാത്ത സുരേഷ് ഗോപിയോട്, എന്നും അതൊരു കൈമുതലായിരിക്കണമെന്ന് സത്യൻ പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ കോർത്തിണക്കി അദ്ദേഹത്തിന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സത്യൻ അന്തിക്കാട് കേരള കൗമുദിയോട് പറഞ്ഞു. ബി.ജെ.പിയോടോ കോൺഗ്രസിനോടോ സി.പി.എമ്മിനോടോ അമിതമായ താൽപര്യം ഇല്ല. നല്ല വ്യക്തി എന്ന നിലയിലാണ് സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നതെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

രാവിലെ ഒൻപതു മണിയോടെ എത്തിയ സുരേഷ് ഗോപി ഒരു മണിക്കൂറോളം സുഹൃത്തിനൊപ്പം ചെലവഴിച്ചു.

ഈ മാസം 29 ന് കുടുംബപ്രേക്ഷകരിലേക്ക് എത്തുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ 'മകൾ' വലിയ വിജയമാകട്ടെ എന്ന് ആശംസിച്ചാണ് മടങ്ങിയത്. ബി.ജെ.പിയുടെ ജില്ലാ നേതാക്കൾ കൂടെയുണ്ടായിരുന്നു.

ഒ​രു​രാ​ത്രി​കൊ​ണ്ട് ​പൂ​രം
വെ​ടി​ക്കെ​ട്ടി​ന് ​അ​നു​മ​തി
നേ​ടി​:​ ​സു​രേ​ഷ്ഗോ​പി

തൃ​ശൂ​ർ​:​ ​പൂ​രം​ ​ന​ട​ത്തി​പ്പി​നു​ള്ള​ ​ത​ട​സ്സം​ ​നീ​ക്കി​ ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ച്ച​ത് ​ഒ​റ്റ​രാ​ത്രി​ ​കൊ​ണ്ടെ​ന്ന് ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി.​ ​ഓ​സ്‌​ട്രേ​ലി​യ​യി​ലാ​യി​രു​ന്ന​ ​വാ​ണി​ജ്യ​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പീ​യൂ​ഷ് ​ഗോ​യ​ലി​നെ​ക്കൊ​ണ്ട് ​രാ​ത്രി​ ​പ​ന്ത്ര​ണ്ട് ​മ​ണി​ക്ക് ​ഒ​പ്പ് ​ഇ​ടീ​ക്കു​ക​യാ​യി​രു​ന്നു.​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​മെ​ന്ന​ ​നി​ല​യി​ൽ​ ​ന​ട​ത്തി​യ​ ​ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​എ​ക്‌​സ് ​പ്‌​ളോ​സീ​വ്‌​സ് ​സേ​ഫ്റ്റി​ ​ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ​(​പെ​സോ​)​ ​വെ​ടി​ക്കെ​ട്ടി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.
തൃ​ശൂ​രി​ന് ​പ​ഴ​യ​ ​പ്ര​താ​പ​ത്തി​ൽ​ ​പൂ​രം​ ​ന​ട​ത്താ​ൻ​ ​ഈ​ ​വ​ർ​ഷം​ ​സാ​ധി​ക്കു​മെ​ന്നും​ ​സു​രേ​ഷ് ​ഗോ​പി​ ​ഉ​റ​പ്പ് ​ന​ൽ​കി.​ ​ഇ​തി​ൽ​ ​രാ​ഷ്ട്രീ​യ​മി​ല്ല.​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​മി​ക​വും​ ​ശ​ക്തി​യു​മാ​ണ് ​തീ​രു​മാ​ന​ത്തി​ന് ​പി​ന്നി​ൽ.​ ​പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​ഇ​ട​പെ​ട്ട​ത്.
കു​ഴി​മി​ന്ന​ലി​നും​ ​അ​മി​ട്ടി​നും​ ​മാ​ല​പ്പ​ട​ക്ക​ത്തി​നും​ ​ഗു​ണ്ടി​നു​മാ​ണ് ​അ​നു​മ​തി​ ​ല​ഭി​ച്ച​ത്.​ ​മ​റ്റു​ള്ള​വ​ ​വെ​ടി​ക്കെ​ട്ടി​ന് ​ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല.​ ​മേ​യ് ​പ​ത്തി​നാ​ണ് ​തൃ​ശൂ​ർ​ ​പൂ​രം.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​എ​ല്ലാ​വി​ധ​ ​ആ​ചാ​ര​ ​അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടും​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Advertisement
Advertisement