കേരള സർവകലാശാല വാർത്തകൾ

Sunday 10 April 2022 12:24 AM IST

തിരുവനന്തപുരം: നാലാം സെമസ്​റ്റർ (പഞ്ചവത്സരം) (2011 - 12 അഡ്മിഷന് മുൻപുളളത്) എൽ എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.എ അഫ്സൽ - ഉൽ - ഉലാമ, പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

മൂന്നാം വർഷ (ത്രിവത്സരം) അഞ്ചാം വർഷ (പഞ്ചവത്സരം) എൽ എൽ.ബി. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ബി.എ /ബി കോം ആന്വൽ സ്‌കീം (പ്രൈവ​റ്റ് സ്​റ്റഡി) പാർട്ട് മൂന്ന് പരീക്ഷകൾ 22 മുതൽ ആരംഭിക്കും.

Advertisement
Advertisement